നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയും; രാഹുൽ ഗാന്ധി

Modi govt has unlocked corona pandemic, petrol-diesel prices: Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നരേന്ദ്രമോദി അൺലോക്ക് ചെയ്തത് കൊവിഡ് വ്യാപനവും ഇന്ധന വിലയുമാണെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ബുധനാഴ്ച രാജ്യത്ത് കൊവിഡ് കേസുകൾ 4.56 ലക്ഷം കടന്നിരുന്നു.

ട്വിറ്ററിലൂടെ രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റേയും പെട്രോൾ/ഡീസൽ വർധനവിൻ്റേയും ഗ്രാഫ് സഹിതം അദ്ദേഹം പങ്കുവെച്ചു. രാജ്യത്ത് തുടർച്ചയായ 18-ാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. ഇന്ത്യ-ചെെന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും കോൺഗ്രസും നേരത്തെ രംഗത്തുവന്നിരുന്നു. 

content highlights: Modi govt has unlocked corona pandemic, petrol-diesel prices says Rahul Gandhi