ജൂലെെ ഒന്നു മുതൽ നടത്താനിരുന്ന സിബിഎസ്ഇ, 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി

CBSE Exams Cancelled

ജൂലെെ ഒന്നു മുതൽ നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി. ജൂലെെ 1 മുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ രംഗത്ത് വന്നിരുന്നു. ഇവരുടെ ഹർജി പരിഗണിക്കവെയാണ് പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ കോടതിയെ അറിയിച്ചത്. സിബിഎസ്ഇയുടെ തീരുമാനത്തെ പിൻതുടരുമെന്ന് ഐസിഎസ്ഇ ബോർഡും കോടതിയെ അറിയിച്ചിട്ടുണ്ട്.

3 പരീക്ഷകൾ സിബിഎസ്ഇ ഇതിനോടകം നടത്തിയിരുന്നു. പിന്നീട് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 19 മുതൽ 31 വരെ നടത്താനിരുന്ന പരീക്ഷകൾ ജൂലെെ 1 മുതൽ 15 വരെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ പരീക്ഷകളാണ് റദ്ദാക്കിയത്. നടത്തിയ 3 പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണയം നടത്തുക. കുട്ടികൾക്ക് ഇംപ്രൂവ്‌മെൻ്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത കോടതിയില്‍ വ്യക്തമാക്കി. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീട് പരീക്ഷകൾ നടത്തുമെന്നും അത് എഴുതണോ വേണ്ടയോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. 

content highlights: CBSE Exams Cancelled

LEAVE A REPLY

Please enter your comment!
Please enter your name here