സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

community spread chance in kerala says health minister kk shailaja

സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ വർധിക്കുകയാണെന്നും തിരുവന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വരുന്നവർ ജില്ലയിൽ കൂടുതലായതിനാൽ മറ്റ് ജില്ലകളേക്കാൾ കൂടുതൽ ശ്രദ്ധ തിരുവന്തപുരത്ത് ആവശ്യമാണെന്നും, വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവന്തപുരം കളക്ടറും ആരോഗ്യ പ്രവർത്തകരും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും രമേഷിൻ്റെ കേസിൽ സ്രവം പരിശേധനക്ക് വൈകിയതതെന്തു കൊണ്ടാണെന്ന ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടൊ എന്ന് കണ്ടെത്തുന്നതിനുള്ള ആൻ്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡികരിക്കുകയാണെന്നും ആശങ്ക പെടെണ്ടതില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗികൾ ഇപ്പോഴും 10 ശതമാനം മാത്രമാണുള്ളത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനത്തോളമാണ്. കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ ഇരു കെെയ്യും നീട്ടി സ്വികരിക്കുന്നുവെങ്കിലും നിബന്ധനകൾ പൂർണ്ണമായും പാലിക്കണമെന്നും ഓരോ രോഗിക്കും പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും ഒരു ശതമാനത്തിൽ താഴെയാണ് കേരളത്തിലെ മരണ നിരക്കെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; community spread chance in kerala says health minister kk shailaja