ഫെയര്‍ ആന്‍ഡ് ലവ്‌ലി ബ്രാൻഡ് പേരിൽ നിന്ന് ഫെയർ ഒഴിവാക്കുന്നതായി ഹിന്ദുസ്ഥാൻ യൂണിലിവർ 

ഫെയർ ആൻ്റ് ലവ്ലി ബ്രാൻഡ് പേരിൽ നിന്ന് ഫെയർ ഒഴിവാക്കുന്നതായി ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി അറിയിച്ചു. ജോർജ് ഫ്ലോയിഡിൻ്റെ മരണത്തെ തുടർന്ന് യുഎസിൽ തുടങ്ങിയ ബ്ലാക്ക് ലെെവ്സ് മാറ്റർ എന്ന പ്രസ്ഥാനത്തിൻ്റെ വരവോടെ കോസ്മെറ്റിക്സ് കമ്പനികളുടെ തൊലിനിറ വംശീയതയിൽ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. തുടർന്നാണ് യൂണിലിവറിൻ്റെ പുതിയ തീരുമാനം.

സൗന്ദര്യം സംബന്ധിച്ച് കൂടുതൽ ബഹുസ്വരമായ കാഴ്ചപ്പാട് ഉണ്ടാക്കുവാനാണ് ശ്രമമെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാന്‍ സഞ്ജീവ് മെഹ്ത പറഞ്ഞു. ബ്രാൻഡ് നെയിം മാറ്റുന്നതിന് റെഗുലേറ്ററി അപ്രൂവലുകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പേര് എന്താണെന്ന് കമ്പനി അറിയിച്ചിട്ടില്ല. സൗന്ദര്യത്തിൻ്റെ  ലക്ഷണങ്ങളായി ഫെയർ, വെെറ്റ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് യൂണിലിവറിൻ്റെ ബ്യൂട്ടി ആൻ്റ് പേഴ്സണൽ കെയർ ഡിവിഷൻ പ്രസിഡൻ്റ് സണ്ണി ജെയിൻ പറഞ്ഞു. തൊലി വെളുപ്പിക്കാനുള്ള സ്കിൻ വെെറ്റനിംഗ് ക്രീമുകൾ നിർത്തുന്നതായി ജോൺസൺ ആൻ്റ് ജോൺസൺ ഈ മാസം അറിയിച്ചിരുന്നു.  

content highlights: “Fair & Lovely” Skin Cream To Lose “Fair” From Name, Says Company

LEAVE A REPLY

Please enter your comment!
Please enter your name here