ഇടിമിന്നലിൽ ബിഹാറിൽ മരണം 92 ആയി; 30ലധികം പേർക്ക് പരിക്ക്, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

88 Killed In Lightning Strikes, Thunderstorms In Bihar, PM Condoles Deaths

വ്യാഴാഴ്ച ഉണ്ടായ ഇടിമിന്നിലിൽ ബിഹാറിലും ഉത്തർപ്രദേശിലുമായി നിരവധി പേർ മരിച്ചു. ബിഹാറിൽ മരിച്ചവരുടെ എണ്ണം 92 ആയി. 30 ലധികം പേർക്ക് പരിക്കേറ്റിച്ചുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയിൽ 15 കന്നുകാലികളും ഇടിമിന്നലേറ്റ് മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. 

യുപിൽ 24 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച വെെകിട്ട് ബിഹാർ സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ മരണം നടന്നത് ഗോപാൽഗഞ്ജ് ജില്ലയിലാണ്. സംസ്ഥാനത്തെ 24 ജില്ലകളിലും ഇടിമിന്നലേറ്റ് മരണം നടന്നിട്ടുണ്ട്. ഉത്തർപ്രദേശിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും സർക്കാർ അശ്വാസധനം പ്രഖ്യാപിച്ചു. 

മരിച്ചവരിലേറെയും തുറസായ സ്ഥലങ്ങളിൽ കൃഷിപണിയിൽ ഏർപ്പെട്ടിരുന്നവരാണ് എന്നാണ് റിപ്പോർട്ട്. ഇടിമിന്നലേറ്റ് നൂറിലധികം പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെട്ടുത്തി. 

content highlights: 88 Killed In Lightning Strikes, Thunderstorms In Bihar, PM Condoles Deaths

LEAVE A REPLY

Please enter your comment!
Please enter your name here