സംസ്ഥാനത്ത് ബസ് ചാർജ് വർധനക്ക് ശുപാർശ

bus-charge rise proposal in kerala minimum charge to be increased to 10 rupees

കൊവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ശുപാർശ. മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തത്. കൊവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. മിനിമം പത്ത് രൂപയാക്കണമെന്നതടമുള്ള മൂന്ന് ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർക്കും.

പൊതുഗതാഗത സംവിധാനം നിലനിർത്തുക എന്ന ഉദ്ധേശത്തോടെയാണ് നിരക്ക് വർധനക്ക് ശുപാർശ ചെയ്തതെന്ന് ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. ബസ് ചാർജ് വർധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്ര കമ്മീഷൻ റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എടക്കാല റിപ്പോർട്ടാണ് ഇപ്പോൾ നിലവിലുള്ളത്.

കൊവിഡ് കാലത്തേക്കുള്ള വർധനക്കാണ് റിപ്പോർട്ട് തേടിയിട്ടുള്ളത്. പൂർണ്ണ റിപ്പോർട്ട് വരുമ്പോൾ സ്ഥിരം ബസ് ചാർജ് വർധനവിനെ കുറിച്ച് പരിഗണിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കൊവിഡ് കഴിഞ്ഞാൽ നിരക്ക് കുറക്കേണ്ടി വരുമെന്നതിനാൽ അതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത്.

Content Highlights; bus charge rise proposal in kerala minimum charge to be increased to 10 rupees