തെലങ്കാനയിൽ കൊവിഡ് പരിശോധന താൽക്കാലികമായി നിർത്തിവെച്ചു

covid test stopped temporarily in telangana

തെലങ്കാനയിലെ കൊവിഡ് പരിശോധന നിർത്തി വെച്ചു. നിലവിൽ ശേഖരിച്ചിട്ടുള്ള സാമ്പിളുകൾ മുഴുവൻ പരിശോധിച്ച ശേഷം മാത്രമേ പൊതുജനങ്ങളിൽ നിന്നും ഇനി സാമ്പിൾ ശേഖരിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. 8235 സാമ്പിളുകളാണ് നിലവിൽ പരിശോധിക്കാനുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ പുതിയ ക്യാമ്പുകൾ സംഘടിപ്പിച്ച് നിലവിലുള്ള സാമ്പിളുകളുടെ പരിശോധന പൂർത്തിയാക്കുമെന്നും അതിന് ശേഷം മാത്രമെ പുതിയ സാമ്പിളുകൾ ശേഖരിക്കുമെന്നും പൊതുജനാരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ജി ശ്രീനിവാസ റാവു അറിയിച്ചു. ആന്ധ്രാപ്രദേശിൽ 605 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 10 പേരാണ് രേഗബാധിതരായി മരണപെട്ടത്. ആകെ മരണം 146 ആയി. ആകെ 11489 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6147 ആളുകളാണ് ചികിത്സയിലുള്ളത്.

Content Highlights; covid test stopped temporarily in telangana