ഞാൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ; സത്യം പറയുന്നതിൽ നിന്ന് എന്നെ തടുക്കാനാവില്ല; പ്രിയങ്ക ഗാന്ധി

‘I am Indira Gandhi’s granddaughter’: Priyanka dares UP govt

ഉത്തർപ്രദേശ് ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. താൻ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും സത്യം പറയുന്നതിൽ നിന്നും ആർക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. കാൺപൂരിലെ അഭയകേന്ദ്രത്തിൽ 57 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ പ്രിയങ്കയ്ക്കെതിരെ നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.

എന്നാൽ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച് സർക്കാർ വെറുതെ സമയം കളയേണ്ടതില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക യുപിയിലെ ജനങ്ങൾക്ക് പൊതുപ്രവർത്തനം ചെയ്യുക എന്നതാണ് തൻ്റെ കർത്തവ്യമെന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നത് തൻ്റെ രീതിയല്ലെന്നും പറഞ്ഞു. നിങ്ങൾക്ക് പറ്റുന്നതൊക്കെ ചെയ്തുകൊളളുക, സത്യത്തെ മുൻനിർത്തിയായിരിക്കും എൻ്റെ പ്രവർത്തനം. ഞാൻ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്. അല്ലാതെ പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള ബിജെപിയുടെ ഔദ്യോഗിക വക്താവല്ല. പ്രിയങ്ക ഗാന്ധി പറഞ്ഞു.

content highlights: ‘I am Indira Gandhi’s granddaughter’: Priyanka dares UP govt

LEAVE A REPLY

Please enter your comment!
Please enter your name here