കൊവിഡ് കാലത്തെ ഇന്ധനക്കൊള്ള; കണ്ണടച്ച് സർക്കാർ

കൊവിഡ് കാരണം സാമ്പത്തികനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ്. തുടർച്ചയായ തുടർച്ചയായ വർധനയിലൂടെ പെട്രോളിന് 8.51 രൂപയും ഡീസലിന് 9.47 രൂപയുമാണ് പതിനെട്ട് ദിവസത്തിനിടെ വർധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 55 ഡോളറായിരുന്നു. മാർച്ച് ആദ്യം അത് 35ലേക്കും പിന്നീട് 20 ഡോളറിലേക്കും വീണു. ഈ വീഴ്ചയുടെ ഗുണം സാധാരണക്കാരന് കൈമാറാതെയാണ് നികുതി കൂട്ടി സർക്കാർ കോടികൾ കൊയ്തതുകൊണ്ടിരിക്കുന്നത്

Content Highlights; petrol diesel price hike