കോട്ടയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന് സ്ഥിരീകരണം

കോട്ടയം: കോട്ടയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് മരിച്ച സംഭവത്തില്‍ അനിശ്ചിതത്വം നീങ്ങി. കൊവിഡ് ബാധിച്ചാണ് യുവാവ് മരിച്ചതെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഇന്ന് പരിശോധന ഫലം ലഭിച്ചതോടെ യുവാവിന് കൊവിഡില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വിദേശത്തു നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥാണ് ഇന്നലെ മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് മഞ്ജു നാഥിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇദ്ദേഹത്തിന് ചികിത്സ നല്‍കാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, രണ്ട് രോഗികള്‍ ഒരേ സമയം എത്തിയതു മൂലമുള്ള താമസം മാത്രമേ ഉണ്ടായുള്ളൂ എന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇന്ന് രാവിലെയാണ് മരിച്ച മഞ്ജുനാഥിന്റെ പരിശോധന ഫലം ലഭിച്ചത്.

Content Highlight: Quarantined young died in Kottayam reports he has no Covid

LEAVE A REPLY

Please enter your comment!
Please enter your name here