തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിച്ചത്. 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് വർധിച്ചത്. ജൂൺ 7 മുതലാണ് ഇന്ധന വില വർധനവ് ആരംഭിച്ചത്. രാജ്യത്തെ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഇന്ധന വില.
19 മാസം മുൻപ് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്ക്. എന്നാൽ ഇപ്പോൾ ബ്രെൻ്റ് ക്രൂഡിന് ബാരലിന് 45 ഡോളറിന് താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഏകദേശം അഞ്ച് രൂപയുടെ വിത്യാസമാണ് ഈ കാലയളവിലുണ്ടായിട്ടുള്ളത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വർധിപ്പിക്കെണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.
Content Highlights; fuel price hike continues on 21 st day