കേരളത്തിൽ കൊവിഡ് പകരുന്നത് സർക്കാർ ആശുപത്രികളിൽ നിന്നാണെന്ന് കെ മുരളീധരൻ

k muraleedharan says covid is pouring in from government hospitals

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നിന്നാണ് പ്രധാനമായും കൊവിഡ് പകരുന്നതെന്ന് കെ മുരളീധരൻ. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപെട്ടു എന്നതിന് തെളിവാണെന്നും കെ മുരളീധരൻ അഭിപ്രായപെട്ടു. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ വൻ പരാജമാണെന്ന് ആരോപിച്ചു കൊണ്ട് നേരത്തെയും കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.

പ്രധാന മന്ത്രിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും മുരളീധരൻ പരിഹസിച്ചിരുന്നു. പ്രവാസികൾക്ക് തിരിച്ചത്താൻ പിപിഇ കിറ്റ് വേണമെന്ന നിർദേശത്തെ പരാമർശിച്ചായിരുന്നു മുരളീധരൻ്റെ പരിഹാസം. ഇന്ദുലേഖ അല്ലെങ്കിൽ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിർദേശമെന്നും അദ്ധേഹം പരിഹസിച്ചിരുന്നു. അതിഥി തൊഴിലാളികൾക്കുള്ള മാന്യത പോലും പ്രവാസികൾക്ക് മുഖ്യമന്ത്രി നൽകുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു.

Content Highlights; k muraleedharan says covid is pouring in from government hospitals

LEAVE A REPLY

Please enter your comment!
Please enter your name here