സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചു

no complete lockdown on sundays in kerala from 28 june 2020

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് പൂർണ്ണ അടച്ചിടൽ ഉണ്ടായിരിക്കില്ല. കഴിഞ്ഞയാഴ്ചകളിൽ നൽകിയ ഇളവുകൾ കൂടി പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ചകളിൽ അടച്ചിടൽ തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

എന്നാൽ കണ്ടെൻമെൻ്റ് സോണുകളിലും തീവ്ര ബാധിത മേഖലകളിലും എല്ലാ ജാഗ്രതാ നിർദേശങ്ങളും തുടരുന്നതായിരിക്കും. ഇവിടെ നിയന്ത്രണങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Content Highlights; no complete lockdown on sundays in kerala from 28 june 2020