ദില്ലിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജൂലൈ അനസാനമാകുമ്പോഴേക്കും അഞ്ചര ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയതേക്കാമെന്ന ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ദില്ലി സർക്കാരും കേന്ദ്രവും ഒന്നിച്ചാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നതെന്നും, ഇത് ചില ഘട്ടങ്ങളിൽ രാഷ്ട്രീയപരമായ അഭിപ്രായങ്ങൾക്ക് വഴി വെക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ഇതൊന്നും യോജിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ തടസ്സമാകുന്നില്ലെന്നും അമിത് പ്രതികരിച്ചു. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി വളരെ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും, രോഗ വ്യാപനം തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Content Highlights; Amit Shah Says “No Community Transmission” Of COVID-19 In Delhi