ഒറ്റദിവസം 19096 കോവിഡ് രോഗികള്‍, രാജ്യത്തെ വൈറസ് ബാധയില്‍ വന്‍ വര്‍ദ്ധന, രോഗമുക്തി 58.58 ശതമാനം

കൊവിഡ് മരണവും രോഗ ബാധയും ദിനം പ്രതിവര്‍ദ്ധിക്കുന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 19,096 എന്ന നിലയിലേക്ക് എത്തി. 24 മണിക്കൂറിനിടെ 410 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യയും 16000 പിന്നിട്ടു. ആഗോള തലത്തില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടിയും മരണ സംഖ്യ അഞ്ച് ലക്ഷവും പിന്നിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഉയരുന്നത്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്കും ഇതിനോടകം ഉയര്‍ന്നിച്ചുണ്ട്. 58 ശതമാനത്തില്‍ അധികമാണ് രോഗ മുക്തി നിരക്ക്. ആകെ 5,28,859 രോഗികള്‍ എന്ന നിലയിലെത്തി നില്‍ക്കുനമ്‌ബോള്‍ 2,03,051 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 3,09,713 പേര്‍ രോഗ മുക്തരായതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുങ്ങിയ സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ചെന്നൈ നഗരം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനെ കഴിഞ്ഞ ദിവസം മറികടന്നു. നേരത്തെ മഹാരാഷ്ട്ര മാത്രം രോഗ ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരുന്നു.

Content Highlight: Covid cases in India in its highest peak of single day