ലോക്ഡൗണ്‍ ലംഘിച്ച് ആർഭാട വിവാഹം; വരനടക്കം 15 പേർക്ക് കൊവിഡ്

Family fined over lavish wedding, groom & 15 others get Corona

ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് ആർഭാട വിവാഹം നടത്തിയവർക്കെതിരെ 6.26 ലക്ഷം രൂപ പിഴ ചുമത്തി അധികൃതർ. വരനടക്കമുള്ള 15 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് 250 ൽ അധികം ആൾക്കാരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരണപെടുകയും ചെയ്തിട്ടുണ്ട്. ജൂൺ 13 നായിരുന്നു വിവാഹം നടത്തിയത്. പരമാവധി 50 പേരെ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളു എന്ന നിബന്ധന ലംഘിച്ചു കൊണ്ടാണ് വിവാഹം നടത്തിയത്. വിവാഹ ചടങ്ങിൽ പങ്കെടുത്തവർ മാസ്കുകളോ, സാനിറ്റൈസറോ ഉപയോഗിച്ചിട്ടില്ലെന്നും സാമൂഹിക അകലം പാലിച്ചിട്ടില്ല എന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

വരനെ കൂടാതെ വരൻ്റെ അമ്മാവൻ, അമ്മായി, അടുത്ത സുഹൃത്തുക്കൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പക്ഷെ വധു അടക്കം 17 പേർക്ക് പരിശോധനയിൽ രോഗ ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 100 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗ ബാധയുണ്ടായവരുടെ ചികിത്സയ്ക്കും ക്വാറൻ്റൈൻ ചിലവ് തുടങ്ങിയവക്കുമായി 6,26,600 രൂപ പിഴ അടയ്ക്കണമെന്നാവശ്യപെട്ട് വരൻ്റെ പിതാവിന് ബിൽവാര ജില്ലാ കളക്ടർ നോട്ടീസ് നൽകി. മൂന്നു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കണമെന്നാണ് നിർദേശം. ഇത് കൂടാതെ വരും ദിവസങ്ങളിൽ മറ്റ് ചിലവുകൾ വന്നാൽ അതും വരൻ്റ കുടുംബത്തിൽ നിന്നും ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

Content Highlights; Family fined over lavish wedding, groom & 15 others get Corona

LEAVE A REPLY

Please enter your comment!
Please enter your name here