കൊവിഡ് ആശങ്ക കൂടുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ലോക്ക്ഡൌൺ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ജൂൺ 30 ന് ശേഷവും ലോക്ക്ഡൌൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അടുത്ത മാസം മുതൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുമെന്നും അദ്ധേഹം അറിയിച്ചു. ഞായറാഴ്ച മുതൽ മുംബൈയിൽ ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നതിനായി അനുമതി നൽകിയിരുന്നു.
വളരെ ശ്രദ്ധാപൂർവമാണ് ഓരേ ചുവടും മുന്നോട്ട് വെക്കുന്നതെന്നും, ബാർബർ ഷോപ്പുകളും കടകളും ഓഫീസുകളും തുറക്കാൻ അനുമതി നൽകിയെങ്കിലും വൈറസിനെ പൂർണ്ണമായും അതിജീവിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. ജൂൺ 30 ന് ശേഷം എല്ലാം പഴയ രീതിയിൽ ആകില്ലെന്നും അനാവശ്യമായി പുറത്ത് പോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അകോല ജയിലിലെ 50 തടവുകാർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 1,59,133 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്
Content Highlights; Maharashtra lockdown won’t be lifted after June 30, says Uddhav Thackeray