രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അയോധ്യ സന്ദർശിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

Yogi Adityanath To Visit Ayodhya, Inspect Ram Temple Construction Work

അയോധ്യയിലെ രാമജന്മ ഭൂമി സന്ദർശിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നതിനാണ് സന്ദർശനം എന്ന് അധികൃതർ വ്യക്തമാക്കി. അയോധ്യയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി പരിശോധിക്കുന്നതായിരിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ത്സാ വ്യക്തമാക്കി.

അതിന് ശേഷം ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം പ്രാവശ്യമാണ് യോഗി ആദിത്യനാഥ് രാമജന്മ ഭൂമി സന്ദർശിക്കുന്നത്. മാർച്ച് 25 ന് രാംല്ലലാ വിഗ്രഹം മാറ്റി സ്ഥാപിച്ചപ്പോഴായിരുന്നു അവസാനം സന്ദർശനെ നടത്തിയിരുന്നത്. 11 ലക്ഷം രൂപയാണ് ഇദ്ദേഹം ഇതിനായി നൽകിയിട്ടുള്ളത്. സന്ദർശനത്തിന് ശേഷം ലക്നൌവിൽ തിരിച്ചെത്തി ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

Content Highlights; Yogi Adityanath To Visit Ayodhya, Inspect Ram Temple Construction Work