മോദിയുടേയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; യുപിയിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ

youth arrested in utterpradhesh

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് ഉത്തർ പ്രദേശിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ ഇരുപത്തിനാലുകാരനായ അരുൺ യാദവിനെയാണ് കസ്റ്റഡിയിലെടുത്തത്. മോദിയുടേയും യോഗിയുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് അരുണിനെ അറസ്റ്റ് ചെയ്തത്. 143 A, 469 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അരുണിനെതിരെ വിവര സാങ്കേതിര വിദ്യ നിയമത്തിന്റെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അദ്ധേഹത്തെ ഞായറാഴ്ച ഗൊരഖ്പൂരിലെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു. സംഭവത്തെ തുടർന്ന് അരുണിനെ ഗൊരഖ്പൂർ സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയം അന്വേഷിക്കുന്നതിനായി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും അരുണിന്റെ ഭാഗം ആവശ്യപെട്ട് കൊണ്ട് അദ്ധേഹത്തിന് കത്തയച്ചതായും സർവകലാശാല ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlights; youth arrested in utterpradhesh