യുപിയിൽ മകൾക്ക് നേരെ നടന്ന ലൈംഗീകാതിക്രമം ചോദ്യം ചെയ്ത പിതാവിനെ യുവാവും സുഹൃത്തുക്കളും അടിച്ചു കൊലപെടുത്തി

man killed by a gang after questioning molestation in utter Pradesh

ഉത്തർപ്രദേശിൽ മകൾക്ക് നരെ നടന്ന ലൈംരീകാതിക്രമം ചോദ്യം ചെയ്ത പിതാവിനെ അടിച്ചു കൊലപെടുത്തി. അയൽക്കാരനായ യുവാവും സുഹൃത്തുക്കളും ചേർന്നാണ് 50 കാരനെ കൊലപെടുത്തിയത്. വ്യാഴാഴ്ച വെകിട്ട് കൊല്ലപെട്ടയാളുടെ മകളെ അയൽക്കാരനായ യുവാവ് ശാരിരികമായി ഉപദ്രവിച്ചിരുന്നു. പിതാവിനോട് ഇക്കാര്യം പറയുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്ത പിതാവ് ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു.

ഇതോടെ യുവാവ് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും 50 കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇയാളെ ഗോരഖ്പുർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ ലഖ്നൌവിലേക്ക് കൊണ്ടു പോകുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിച്ചു. സംഭവത്തിൽ എട്ട് പേർക്കെതിരേയും കൊലകുറ്റം ചുമത്തി കേസെടുത്തതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.

Content Highlights; man killed by a gang after questioning molestation in utter Pradesh