കഴിഞ്ഞ 24 മണിക്കൂറിനിടെ 21ലധികം അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് കൊവിഡ്; ആശങ്ക

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21ലധികം അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 18 സൈനികര്‍ കൊവിഡ് മുക്തരായതായും അതിര്‍ത്തി സുരക്ഷാ സേന ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇതുവരെ രോഗം സ്ഥിരീകരിച്ച സൈനികരില്‍ 655 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടെന്നാണ് വിശദീകരണം. 305 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, ഇന്ത്യയില്‍ ആകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,48,318 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,10,120 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 16,475 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: 21 more BSF personnel confirm Covid within 24 hours