എടപ്പാളില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ നവജാത ശിശുക്കളടക്കം 20,000 പേര്‍

എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലൊട്ടാകെ ആശങ്ക. രണ്ട് ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്ക പട്ടികയില്‍ 20,000ത്തിലധികം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ആരോഗ്യ വകുപ്പിന് ആശുപത്രി അധികൃതര്‍ കൈമാറിയ കണക്ക് മാത്രമാണിത്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. പട്ടിക പരിശോധിച്ച് എല്ലാവരെയും വീടുകളില്‍ നിരീക്ഷണ്തതിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. നിരന്തര നിരീക്ഷണം നടത്തി രോഗ ലക്ഷണമുള്ളനരെ പരിശോധിക്കാനാണ് തീരുമാനം. കൂടാതെ, രണ്ട് ദിവസത്തിനകം ആയിരം പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കാനും പദ്ധതിയുണ്ട്.

ശിശു വിദഗ്ധന്റെ പട്ടികയില്‍ നവജാത ശിശുക്കളടക്കമുണ്ടെന്നത് സംഭവത്തില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് ശേഷം ഡോക്ടര്‍മാരെ കണ്ടവരുടെ പട്ടിക മാത്രമാണ് നിലവില്‍ തയാറാക്കിയിട്ടുള്ളത്.

Content Highlight: Doctors confirmed Covid in Edappal, Malappuram; Concern