തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Telangana home minister Mohammed Mahmood Ali tests positive for Covid-19

തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് മെഡിക്കൽ സംഘം ഇദ്ധേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ധേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുൻപ് ദില്ലി ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 17 ന് രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യേന്ദർ ജെയിൻ 26 നാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 19459 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 548318 ആയി. 16475 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപെട്ടത്. നിലവിൽ 210723 പേേർക്ക് രോഗം ഭേദമായി. 58.67 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ രോഗ ബാധ വർധിക്കുന്നത് അതീവ ഗൌരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

Content Highlights; Telangana home minister Mohammed Mahmood Ali tests positive for Covid-19

LEAVE A REPLY

Please enter your comment!
Please enter your name here