പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു (വീഡിയോ)

കറാച്ചി: പാകിസ്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനത്ത് ഭീകരാക്രമണം. രാവിലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനമാരംഭിച്ച് ആദ്യ മിനിറ്റുകളില്‍ തന്നെ ഒരു സംഘം ഭീകരവാദികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ളില്‍ കടന്നതായാണ് പാക് മാധ്യമങ്ങളിടെ റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ ഇപ്പോളും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ നാല് ഭീകരരും, നാല് പ്രദേശവാസികളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് മാധ്യമ റിപ്പോര്‍ട്ട്. നിലവില്‍ നാല് തീവ്രവാദികള്‍ കെട്ടിടത്തിനുള്ളില്‍ ഉള്ളതായാണ് വിവരം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് കടന്ന ഭീകരര്‍ കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം വെടിയുതിര്‍ത്തെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Content Highlight: Terrorist attack in Pal Stock Exchange Capital records 4 Deaths

LEAVE A REPLY

Please enter your comment!
Please enter your name here