കശ്മീരില്‍ തീവ്രവാദി വെടിവെയ്പ്പ്; കുട്ടി ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്

കശ്മീരില്‍ തീവ്രവാദി വെടിവെപ്പില്‍ ഒരു കുട്ടിയുള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍.

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദി വെടിവെപ്പില്‍ ഒരു കുട്ടിയുള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ സോപോര്‍ ഡാംഗര്‍പുരയിലാണ് സംഭവം നടന്നത്.

പരിക്കേറ്റ നാലു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. നാലു പേര്‍ക്കും ഗുരുതര പരിക്കുകള്‍ ഒന്നും ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Terrorist attack in Kashmir; four injured including a child.