കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും

donald trump

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് നാലാം തവണയാണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ട്രംപ് പറയുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഇന്ത്യ തള്ളി കളഞ്ഞതാണ്.

അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിൻ്റെ പുതിയ നിര്‍ദ്ദേശം എന്നതാണ് ശ്രദ്ധേയം. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.

കശ്മീരിലെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കശ്മീർ വിഷയം ചർച്ച ചെയ്തെന്ന് ട്രംപ് വ്യക്തമാക്കി. സ്ഥിതിഗതികൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇടപെടാൻ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാന്‍ പോലെ തങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്ന വിഷയങ്ങള്‍ ഉണ്ടെന്ന് പാക്‌ പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല ഇന്ത്യ ഒരു വലിയ പ്രശ്നമാണെന്നും ഈ വിഷയം പരിഹരിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയുവെന്നും അമേരിക്ക അതിന്‍റെ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Content Highlights; Donald trump repeats offer to help on Kashmir ahead