ശ്രീലങ്ക സന്ദര്‍ശനം നടത്തുന്ന ഇമ്രാന്‍ ഖാന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യയുടെ അനുമതി

ശ്രീലങ്ക സന്ദര്‍ശനം നടത്തുന്ന ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി. ചൊവ്വാഴ്ചയാണ് രണ്ടുദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേയ്ക്ക് പോകുന്നത്. സാധാരണ നിലയില്‍ വിവിഐപി വിമാനങ്ങള്‍ക്ക് രാജ്യങ്ങള്‍ വ്യോമമാര്‍ഗം തുറന്നുനല്‍കാറുണ്ട്. എന്നാല്‍ 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് നടത്തിയ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. 

ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാകിസ്താനും ശ്രീലങ്കയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയും ഉന്നത ഉദ്യോഗസ്ഥരും ഇമ്രാന്‍ ഖാനെ അനുഗമിക്കുന്നുണ്ട്. ശ്രീലങ്ക പ്രസിഡന്റ് ഗോതബായ രാജപക്‌സ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Content highlights: India Allows Imran Khan’s Aircraft To Use Airspace For Lanka Trip: Report