സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

again covid 19 death in kerala

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരണപെട്ടു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരണപെട്ടത്. മുംബൈയിൽ നിന്നും എത്തിയതായിരുന്നു ഇദ്ധേഹം. വന്നപ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം പിന്നീട് കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

27 നായിരുന്നു മരണപെട്ടത്. മരണ ശേഷം നടത്തിയ സ്രവ പരിശേധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹം അടക്കമുള്ള ഗുരുതരമായ ശാരീരിക അസ്വസ്ഥകൾ ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ടെസ്റ്റ് പോസിറ്റീവാണെന്ന് അറിഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. വരുമ്പോൾ തന്നെ രോഗ ബാധിതനായിരുന്നുവെന്നും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights; again covid 19 death in kerala