രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 കേസുകള്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിയന്ത്രിതമായി കുറവ് രേഖപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 18,522 കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 418 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ഇതേവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ അഞ്ചര ലക്ഷം കടന്നു. രണ്ടേകാല്‍ ലക്ഷത്തിലധികം രോഗികളാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണത്തിനും ചികിത്സക്കുമായി പുതിയ പ്ലാസ്മ ബാങ്ക് സ്ഥാപിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ആണിതെന്നും കൊവിഡ് ഭേദമായ രോഗികള്‍ പ്ലാസ്മ ദാനം ചെയ്യുന്നതില്‍ മടി കാണിക്കരുതെന്നും കെജ്രിവാള്‍ അറിയിച്ചു.

ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സിലാണ് പ്ലാസ്മ ബാങ്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഡോക്ടറുടെ അനുമതിയോടെ പ്ലാസ്മ ആവശ്യമുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റൂട്ടുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Covid cases in India shows a slight decreasing