ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 30 വരെയാണ് അണ്‍ലോക്ക് രണ്ടാം ഘട്ടം നടപ്പിലാക്കുക. രാത്രിയാത്രാ ഇളവി അടക്കം ആഭ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
സ്‌കൂള്‍, കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 30 വരെ തുറക്കില്ല. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തീരുമാനങ്ങള്‍ ജൂലൈയിലായിരിക്കും എടുക്കുക. അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലന കേന്ദ്രങ്ങള്‍ക്ക് ജൂലൈ 15 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വ്യക്തികളുടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് നീക്കത്തിനും യാതൊരു നിയന്ത്രണവുമില്ല.
കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്ന് അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്.
Content Highlight: Schools and Colleges will shut up to July 1st as declared Unlock 2