എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം  98.82 %

sslc result declare

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം  98.82 %

സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 427092 പേരിൽ 417101 പേരാണ് ഉന്നത വിജയത്തിന് യോഗ്യത നേടിയത്. 98.82 ആണ് വിജയ ശതമാനം. മുൻ വർഷം 98.11 ആയിരുന്നു വിജയ ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. 

41906 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 1837 സ്കൂളുകളാണ് നൂറു ശതമാനം വിജയ നേടിയത്. സർക്കർ സ്കൂളുകൾ 637 എണ്ണവും 796 എയ്ഡഡ് സ്കൂളുകളും 404 അൺഎയ്ഡഡ് സ്കൂളുകളും ഈ കൂട്ടത്തിൽ പെടുന്നു. സേ പരിക്ഷയുടെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 3 വിഷയം വരെ പരീക്ഷ എഴുതാത്തവർക്കും പരീക്ഷ എഴുതാവുന്നതാണ്. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. 

Content Highlights; sslc result declare