കൊവിഡ് ഇനിയും അതി രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

WHO warning on COVID-19: 'Not even close to being over. Worst is yet to come'

കൊവിഡ് ഇനിയും അതി രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും, പല രാജ്യങ്ങളിലും രോഗ വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിൽ പോലും ആഗോള തലത്തിൽ അതിവേഗത്തിൽ കൊവിഡ് പടരുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് വ്യക്തമാക്കി. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസോലേറ്റ് ചെയ്യുക, ക്വാറൻ്റൈൻ നടപ്പിലാക്കുക എന്ന സന്ദേശവും നൽകി.

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507000 കടന്നു. കൊവിഡ് രോഗികളുടെ എണ്ണം 13808000 പിന്നിട്ടു. കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 5,07000 കടന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. അമേരിക്കയിൽ 24 മണിക്കൂറിനിടയിൽ 379000 ത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതിട്ടുള്ളത്. 315 പേർ ഇതിനോടകം മരണപെട്ടു. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കക്ക് തൊട്ടു പിന്നിലാണ് ബ്രസീലും റഷ്യയും.

ബ്രസീലിൽ ഇതുവരെ 22914 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 9166 പേർ ഇതിനോടകം മരണപെട്ടു. റഷ്യയിൽ ആറായിരത്തിലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയ ദക്ഷിണാഫ്രിക്കയിൽ ആറായിരത്തിലധികം കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. കൊവിഡ് നിയന്ത്രണ വിധേയമല്ലാത്ത ബ്രിട്ടനിൽ പ്രശ്ന ബാധിതമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അനുമതി നൽകിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

Content Highlights; WHO warning on COVID-19: ‘Not even close to being over. Worst is yet to come’