കൊവിഡ് ബാധിച്ച ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ 50 പേർ നിരീക്ഷണത്തിൽ

covid source of pregnant women remains unidentified

കൊവിഡ് പോസിറ്റീവായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 4 നേഴ്സുമാരും ഉൾപെടെ 50 പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഗർഭിണിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെൻ്റ്മെൻ്റ് സോണായി പ്രഖ്യാപിച്ച നാലിടങ്ങളിലും കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. കോഴിക്കോട് കോർപ്പറോഷനിലെ ചക്കുംകടവ്, മൂന്നാലിങ്കൽ, വെള്ളയിൽ, ഒളവെണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പോലീസ് പരിശോധന ആരംഭിച്ചു.

Content Highlights; covid source of pregnant women remains unidentified