ബിഹാറില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡെന്ന് സംശയം; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 113 പേര്‍ക്ക് കൊവിഡ്; വരന്‍ മരിച്ചു

പട്‌ന: ബിഹാറിലെ പട്‌നയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പട്‌നയില്‍ കൊവിഡിന്റെ സൂപ്പര്‍ സ്‌പ്രെട് ഉണ്ടായിട്ടുണ്ടെന്നാണ് സംശയം. കടുത്ത പനിയെ തുടര്‍ന്ന് മുപ്പതുകാരനായ വരന്‍ മരിച്ചു. വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല.

വിവാഹത്തിന് രണ്ട് ദിവസം മുതലേ വരന് അസ്വസ്തതകള്‍ തോന്നി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിവാഹം മാറ്റി വെക്കാന്‍ വരന്‍ ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്നവര്‍ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നെന്ന് വരന്റെ ബന്ധു പറഞ്ഞു. പനിയും അസ്വസ്തതകളും കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് വരന്‍ മരിച്ചത്.

വരന്റെ ബന്ധുക്കളും പ്രദേശവാസികളുമടക്കം 360 പേരെ പരിശോധിച്ചിരുന്നു. വിവാഹത്തിനെത്തിയ അതിഥികളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. വധുവിന് ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

Content Highlight: Groom died of Covid in Bihar shows a super spread when 113 attend the function confirm Covid