ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ച്യായി രണ്ട് ദിവസങ്ങളില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നുണ്ടെങ്കിസും, കൊവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 507 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ മരണം 17,400 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18, 653 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്കടുക്കാറായി. 2,20,114 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, ഇന്ത്യന്‍ കമ്പനിക്ക് കൊവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഅനുമതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കാണ് ഐ.സി.എം.ആര്‍, എന്‍.ഐ.വി എന്നിവരുമായി സഹകരിച്ച്് കൊവാക്സിന്‍ (Covaxin) എന്ന മരുന്ന് നിര്‍മിക്കുന്നത്. മരുന്ന് ജൂലൈ മുതല്‍ രാജ്യത്തിന്‍ പല ഭാഗങ്ങളില്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് തീരുമാനം.
കൂടാതെ, ജൂലൈ 31 വരെ രാജ്യത്തെ അണ്‍ലോക്ക് രണ്ടാം ഘട്ടം നീട്ടിയിട്ടുണ്ട്. ഒന്നാംഘട്ടത്തെക്കാള്‍ കൂടുതല്‍ ഇളവുകള്‍ രണ്ടാം ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
Content Highlight: India concerns over Covid death rate increase each day