കൊവിഡ് വ്യാപനം: മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് പൈറസ് പടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മുംബൈ പൊലീസ് കമ്മീഷണര്‍ പ്രണായ അശോക് ആണ് 144 പ്രഖ്യാപിച്ചത്.

പൊതുവിടങ്ങള്‍, ആരാധനാലയങ്ങള്‍, എന്നിങ്ങനെ ഏതെങ്കിലും സ്ഥലത്ത് ആളുകള്‍ ഒത്തുകൂടുന്നതിനെ തടഞ്ഞാണ് കമ്മീഷണറുടെ ഉത്തരവ്. ഈ മാസം 15 വരെ നിയമം പ്രാബല്യത്തിലായിരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിരോധനാജ്ഞ.

Content Highlight: Section 144 imposed on Mumbai amid Covid spread