രാജ്യത്ത് അൺലോക്ക് രണ്ടാം ഘട്ടം ഇന്ന് മുതൽ

unblock 2.0 begins today in india

രാജ്യത്ത് രണ്ടാംഘട്ട അൺലോക്ക് ഇന്ന് മുതൽ ആരംഭിക്കും. പക്ഷേ അൺലോക്ക് രണ്ടാം ഘട്ടത്തിലെത്തി നിൽക്കുമ്പോഴും കൊവിഡ് വ്യാപനം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 19000 ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാം ഘട്ട അൺലോക്കിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും. കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരുമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും. അന്തർ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര നിർദേശം.

ബസ് ചാർജ് വർധന അജണ്ടയിലില്ലെങ്കിലും അജണ്ടക്ക് പുറത്തുള്ള വിഷയമായി വരാനുള്ള സാധ്യതയുണ്ട്. നിരക്ക് കൂട്ടണമെന്ന് ആവശ്യപെട്ടുള്ള ശുപാർശയാണ് ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്. കണ്ടെൻ്റ്മെൻ്റ് സോണുകളിൽ മാർഗ നിർദേശം കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് കൊവിഡ് വ്യാപനം രാക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 4878 പേർക്ക് രോഗമ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 174761 ആയി ഉയർന്നു. തമിഴ്‌നാട്ടില്‍ തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കവിയുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നത തല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അൺലോക്ക് രണ്ടാംഘട്ട ഇളവുകളും നിലവിൽ വന്നു. രാത്രി കാലങ്ങളിലെ കർഫ്യു 10 മുതൽ 5 വരെയാക്കി കുറച്ചു. 65 വയസ്സ് കഴിഞ്ഞവർക്കും കുട്ടികൾക്കും രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളും തുടരുന്നതായിരിക്കും.

Content Highlights; unblock 2.0 begins today in india