ഗൂഗിൽ ക്രോം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സെെബർ സുരക്ഷാ ഏജൻസി

Be cautious while installing Google Chrome extensions: Cybersecurity agency CERT-In

ഗൂഗിൾ ക്രോമിൻ്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി സെെബർ സുരക്ഷാ ഏജൻസി. എക്സ്റ്റൻഷനുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 106 എണ്ണം ഗൂഗിൽ ക്രോം നീക്കം ചെയ്തതായി ദി കമ്പ്യൂട്ടർ എമർജൻസി ഓഫ് റെസ്പോൺസ് ടീം ഓഫ് ഇന്ത്യ അറിയിച്ചു. തുടർന്ന് ഐഒസി ചാർട്ടിൽ പറഞ്ഞിരിക്കുന്ന വിലാസത്തിലുള്ള ഗൂഗിൽ ക്രേം എക്സ്റ്റൻഷനുകൾ ഉപയോക്താക്കൾ അൺഇൻസ്റ്റാൾ ചെയ്യണമെന്ന് സുരക്ഷാ ഏജൻസി ആവശ്യപ്പെടിട്ടുണ്ട്. 

ഗൂഗിൽ ക്രോമിൻ്റെ വെബ് സ്റ്റോറിലുള്ള സുരക്ഷാ പരിശോധനയെ മറികടക്കാനുള്ള കോഡുകൾ ഇത്തരം ലിങ്കുകളിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരച്ചിൽ മെച്ചപ്പെടുത്തുന്നതിനും ഫയലുകൾ പരിവർത്തനം ചെയ്യുമ്പോഴുള്ള സുരക്ഷാ സ്‌കാനറുകളുമായും പ്രവർത്തിക്കുന്ന ഇത്തരം എക്സ്റ്റൻഷനുകളിലൂടെ സ്ക്രീൻഷോട്ടുകളെടുക്കാനും ക്ലിപ് ബോർഡുകൾ വായിക്കുവാനും കീബോർഡിൽ ടെെപ് ചെയ്യുന്ന കീകൾ നിരീക്ഷിച്ച് പാസ് വേർഡ് കണ്ടെത്താനും കഴിയും. 

ക്രോമിൻ്റെ എക്സ്റ്റൻഷൻ പേജ് സന്ദർശിച്ച് ഡെവലപർ മോഡ് പ്രവർത്തനക്ഷമമാക്കിയാൽ ഇത്തരം എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്തി നീക്കം ചെയ്യാവുന്നതാണ്. ഉറവിടം വ്യക്തമാകാത്തത് ഇൻസ്റ്റാൾ ചെയ്യരുതെന്നും റിവ്യൂ പരിശോധിച്ചതിന് ശേഷം മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതിയെന്നും സുരക്ഷ ഏജൻസിയുടെ മുന്നറിയിപ്പ് ഉണ്ട്. 

content highlights: Be cautious while installing Google Chrome extensions: Cybersecurity agency CERT-In