രാജ്യത്തെ സെെബർ സുരക്ഷാ നയം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ

A new policy is coming to ensure cybersecurity

ഓൺലെെൻ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും വ്യക്തിത്വ വിവരങ്ങൾ ചൂഷണം ചെയ്യുന്നതിനെ പ്രതിരോധിക്കുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സെെബർ സുരക്ഷാ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. നാഷണൽ സെെബർ സെക്യൂരിറ്റി കോ-ഓർഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡൽ ഏജൻസി. വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ധരുടേയും അഭിപ്രായങ്ങൾ ശേഖരിച്ച് നയത്തിന് അന്തിമ രൂപം നൽകാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണ് ഇവർ. അടുത്ത മാസത്തോടുകൂടി നയം പ്രഖ്യാപിച്ചേക്കും. 

നിലവിലുള്ള സെെബർ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുളള നിർദേശങ്ങളാണ് പുതിയ നിയമത്തിൽ ഉണ്ടാവുക. 2013ലെ സെെബർ നയത്തിൻ്റെ പരിഷ്കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വർഷമായി പരിഗണനയിലുണ്ടായിരുന്നത്.  മാർഗരേഖയുടെ രൂപത്തിലുള്ള 2013ലെ സെബർ നയത്തിൽ മാറ്റം വരുത്തി അതിനുപകരം എന്ത് ചെയ്യണം എന്തു ചെയ്യാൻ പാടില്ല എന്നും ഏതൊക്കെയാണ് സെെബർ കുറ്റമെന്നും അല്ലാത്തതെന്നും പുതിയ നയത്തിൽ വ്യക്തത വരുത്തും. 

നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്നോടിയായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ് വർക്ക് സിസ്റ്റം ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഡിറ്റിന് വിധേയമാക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ ടാർഗറ്റുകളുടെ ആഗോള ഡാറ്റാബേസിലേക്ക് വിവര ചോർച്ച നടത്തുന്ന പഴുതുകൾ ഉണ്ടെങ്കിൽ പുതിയ നയം വരും മുൻപേ അടയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. 

content highlights: A new policy is coming to ensure cybersecurity