ചൈനീസ് ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യുന്നവർക്ക് സൗജന്യമായി മാസ്കുക്കുകൾ വാഗ്ദാനം ചെയ്ത് ബിജെപി എംഎൽഎ

Delete a Chinese app from your phone, get a free mask: BJP MLA starts campaign

മൊബൈൽ ഫോണുകളിൽ നിന്നും ചൈനീസ് ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യുന്നവർക്ക് സൗജന്യമായി മാസ്ക്കുകൾ വാഗ്ദാനം ചെയ്ത് ബിജെപി എംഎൽഎ രംഗത്ത്. ബിജെപി എംഎൽഎ അനുപമ ജയ്സ്വാൾ ആണ് പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയുന്നവർക്ക് സൗജന്യമായി മാസ്കുക്കുകൾ വിതരണം ചെയ്യുമെന്ന് അനുപമ പറഞ്ഞത്.

ഉത്തർപ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ചുമതലയുള്ള മന്ത്രിയായിരുന്നു അനുപമ ജയ്സ്വാൾ. എന്നാൽ അഴിമതി ആരോപണവുമായി ബന്ധപെട്ട് കഴിഞ്ഞ വർഷമാണ് അനുപമയെ മന്ത്രിസഭയിൽ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മാറ്റിയത്. ജൂൺ 29 നാണ് ടിക് ടോക്, യുസി ബ്രൌസർ, എക്സെൻഡർ, തുടങ്ങി 59 ആപ്പുകൾക്ക് കേന്ദ്രം നിരോധനം ഏർപെടുത്തിയത്.

ഐടി ആക്ടിൻ്റെ 69എ പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധനമേർപെടുത്തിയത്. രാജ്യത്തിൻ്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്രിക്കേഷനുകളെന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights; Delete a Chinese app from your phone, get a free mask: BJP MLA starts campaign