ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ലബോറട്ടറികളിലായി ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ അവകാശപ്പെട്ടു.

കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 1000ത്തോളം പൊതു-സ്വകാര്യ ലാബുകള്‍ക്ക് ഐ.സി.എം.ആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പൊതു മേഖലയിലെ 730 ലാബുകളും, സ്വകാര്യ മേഖലയിലെ 270 ലാബുകളുമാണ് പുതിയതായി അംഗീകാരം ലഭിച്ചവ.

അനുവദിച്ച ലാബുകളില്‍ റാപ്പിഡ് ടെസ്റ്റ്-പിസിആര് ലാബുകള്‍ 557 എണ്ണവും, ട്രൂനാറ്റ് പരിശോധന ലാബുകള്‍ 363 എണ്ണവും കാട്രിഡ്ജ് അടിസ്ഥാനമാക്കിയുള്ള ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റി(BNAAT) നായി 80 ലാബുകളുമാണ് അനുവദിച്ചിരിക്കുന്നത്.

Content Highlight: ICMR releases data on Covid Tests conducted till July 1st