മലയാളത്തിലെ ആദ്യ ഓൺലൈൻ റിലീസ്; ‘സൂഫിയും സുജാതയും’ ഇന്ന് ആമസോണ്‍ പ്രൈമില്‍

soofiyum sujathayum new movie release amazon prime today

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓൺലൈൻ റിലീസ് ഇന്ന്. ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും ഇന്ന് രാത്രി 12 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. വിജയ് ബാബു നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നരണിപ്പുഴ ഷാനവാസാണ്. ബോളിവുഡ് താരം അതിഥി റാവു, സിദ്ധിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സൂഫിയുടെയും അയാളെ പ്രണയിക്കുന്ന ഒരു ഹിന്ദു പെണകുട്ടിയുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. .വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചിത്രം ഓൺലൈൻ റിലിസിനായി ഒരുങ്ങുന്നത്.

Content Highlights; soofiyum sujathayum new movie release amazon prime today