കോഴിപ്പോര് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

Malayalam Movie Kaozhipporu released on Amazon Prime

ജെ പിക് മൂവിസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമ്മിച്ച് നവാഗതരായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത കോഴിപ്പോര് എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. 2020 മാർച്ച് 6ന് തിയേറ്ററുകളിൽ റിലീസായ ചിത്രം വൻ പ്രേക്ഷക പിന്തുണയുമായി മുന്നേറുന്നതിനിടെ കൊവിഡിനെത്തുടർന്ന് തിയേറ്ററുകൾ അടച്ചപ്പോൾ പ്രദർശനം നിർത്തിവെച്ചിരുന്നു. പൗളി വത്സൻ , ജോളി ചിറയത്ത്, ഇന്ദ്രൻസ്, വീണ നന്ദകുമാർ, നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ , സോഹൻ സീനുലാൽ, അഞ്ജലി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

No description available.

രാഗേഷ് നാരായണൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗും ഷെഫിൻ മായൻ സൗണ്ട് ഡിസൈനിംഗും മുത്തുരാജ് ഡി.ഐ. കളറിസ്റ്റുമാണ്.

No description available.

ഗാഗുൽത്താ ലെയ്നിൽ താമസിക്കുന്ന അയൽവാസികളായ മേരിയുടെയും ബീനയുടേയും അവരുടെ കുടുംബത്തിന്റേയും കഥ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാർദ്ദനനാണ്. സരിൻ, ജിബിറ്റ്, പ്രവീൺ.ടി.ജെ, ബിറ്റോ ഡേവിസ് , ശങ്കർ ഇന്ദുചൂഡൻ, ഷൈനി സാറാ, നന്ദിനിശ്രീ, ഗീതി സംഗീത, സമീക്ഷ നായർ, അർഷിത് സന്തോഷ്, അസീസ് നെടുമങ്ങാട്, വിനീത് ഇടക്കൊച്ചി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

content highlights: Malayalam Movie Kaozhipporu released on Amazon Prime