സമ്പർക്ക രോഗ വ്യാപനം വർധിക്കുന്നു; കൊച്ചിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

chellanam fishing harbour closed

കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. എറണാകുളം മാർക്കറ്റിലെ 3 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മത്സ്യ തൊഴിലാളിയുടെ ഭാര്യക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചെല്ലാനം ഹാർബർ പൂർണ്ണമായും അടച്ചു. തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തതിരുന്ന രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾക്കും ഒരു തമിഴ്നാട് സ്വദേശിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച ആമ്പലൂർ സ്വദേശിനിയുടെ അടുത്ത ബന്ധുവായ എടക്കാട്ടുവയൽ സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ സമ്പർക്കത്തിലൂടെ 4 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മാർക്കറ്റിലെ ജോലിക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകളുടെ സ്രവ പരിശോധന പുരോഗമിക്കകയാണ്.

Content Highlights; chellanam fishing harbour closed