ഫെയർ ആൻഡ് ലവ്ലി ഇനി മുതൽ ‘ഗ്ലോ ആൻഡ് ലവ്ലി’

uniliver renames skin lightening cream to glow lovely

‘ഫെയർ ആൻഡ് ലവ്ലി’ ഫെയർനെസ് ക്രീം ഇനി മുതൽ ‘ഗ്ലോ ആൻഡ് ലവ്ലി’ എന്ന പേരിൽ ലഭ്യമാകുമെന്ന് യൂണിലിവർ. പുരുഷൻമാർക്കുള്ള സൌന്ദര്യ വർധക ക്രീമിൻ്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ‘ഗ്ലോ ആൻഡ് ഹാൻഡ്സം’ എന്നാണ് പുതിയ പേര്. ഉത്പന്നത്തിൻ്റെ പേരിലുള്ള ഫെയർ എന്ന വാക്ക് ഇനി മുതൽ ഉപയോഗിക്കില്ല എന്ന് കമ്പനി ഒരാഴ്ച മുൻപ് വ്യക്തമാക്കിയിരുന്നു. യൂണിലിവറിൻ്റെ സൌന്ദര്യ വർധക ഉത്പന്നങ്ങൾക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പേരിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്.

ക്രീമിൻ്റെ പാക്കേജിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡും ഒഴിവാക്കുമെന്ന് യൂണിലിവർ വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രമുഖ കോസ്മെറ്റിക് ബ്രാൻഡുകളായ ഗാർണിയറിൻ്റെ ഉത്പാദകരായ ലോറിയലും വൈറ്റ്, ഫെയർ എന്നീ വാക്കുകളും ഒഴിവാക്കി. ദക്ഷിണേന്ത്യയിലാണ് കമ്പനിയുടെ ഫെയർനെസ് ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത്. ഇന്ത്യയിൽ ഫെയർ ആൻഡ് ലവ്ലിയിൽ നിന്ന് കമ്പനി നേടുന്ന വാർഷിക വരുമാനം 4100 കോടി രൂപയാണെന്നാണ് അനൌദ്യോഗികമായ വിവരം.

Content Highlights; uniliver renames skin lightening cream to glow lovely