ക്വാറൻ്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നിരവധി ആളുകൾ

covid possitive man violates home quarantine

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറൻ്റൈൻ ലംഘിച്ചതായി കണ്ടെത്തി. ജമ്മുവിൽ നിന്നും തിരികെ എത്തിയ ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറൻ്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടന്നത്. യുവാവ് അടുത്തുള്ള കടകളിലടക്കം സന്ദർശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കടകളിലുള്ളവരോട് ക്വാറൻ്റൈനിൽ പോകാനും നിർദേശം നൽകി. ജൂൺ 19 നാണ് യുവാവ് ജമ്മുവിൽ നിന്നും നാട്ടിലേക്ക് എത്തിയത്. ജൂൺ 23 ന് ക്വാറൻ്റൈൻ ലംഘിച്ച് അരിക്കോട് ഭാഗത്തുള്ള വിവിധ കടകൾ സന്ദർശിച്ചത്. വാഴക്കാട് റോഡിലും അരീക്കോട് ഭാഗത്തുള്ള മൊബൈൽ ഷോപ്പിലും കേറിയതായാണ് വിവരം.

കൂടാതെ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്തുള്ള കടകളിലെല്ലാം അണുനശീകരണവും നടത്തി. ജൂലൈ 21 നാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ഊർനാശ്ശേരിയിലും ഇത്തരത്തിൽ ക്വാറൻ്റൈൻ ലംഘിച്ച് കറങ്ങി ഒരാൾ കറങ്ങി നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജൂൺ 16 ന് ബംഗ്ളൂരുവിൽ നിന്നെത്തിയ ഇയാൾക്ക് ജൂലൈ 1 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറൻ്റൈൻ പൂർത്തിയാക്കി പരിശോധനാ ഫലം വരുന്നതിന് മുൻപ് യുവാവ് കറങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights; covid possitive man violates home quarantine