ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ ദിവസം 20,000 കടന്ന് കൊവിഡ് രോഗികള്‍. ഇന്നലെ മാത്രം 22,771 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,48,315ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
442 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെയുള്ള കൊവിഡ് മരണങ്ങള് 18,655 ആയി. കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ 1,92,990 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 1,02,721 കേസുകളും, ഡല്‍ഹിയില്‍ 94,695 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60.80 ശതമാനത്തോളം പേര് രോഗമുക്തരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 4.52 ശതമാനം മാത്രമാണ് കൊവിഡ് മരണങ്ങളെന്നത് രാജ്യത്തിന് ആശ്വാസം നല്‍കുന്നുണ്ട്.
Content Highlight: India reports record single-day spike of 22,771 COVID-19 cases, tally now 6,48,315