കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതല്‍ കൃത്യത ഉറപ്പുനല്കുന്നതുമായ ആന്റിജന്‍ പരിശോധന കോവിഡ് നിര്‍ണയത്തിന് വ്യാപകമാക്കാന്‍ തീരുമാനം. ആന്റിബോഡി പരിശോധനയില്‍ ഫാള്‍സ് പോസിറ്റിവ് ഫലങ്ങള്‍ കൂടുന്നുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. ഒരുലക്ഷം ആന്റിജന്‍ പരിശോധന കിറ്റുകള്‍ വാങ്ങാനും കൂടുതല്‍ പരിശോധന ഈ രീതിയില്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് നിര്‍ണയത്തിനുള്ള ചെലവുകുറഞ്ഞ ആന്റിജന്‍ പരിശോധന കേരളത്തിലും നടത്താന്‍ ജൂണില്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.
ഒരു പരിശോധനകിറ്റിന് 450 രൂപ മാത്രമാണ് ചെലവ്. തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആന്റിജന്‍ പരിശോധനയില്‍ അരമണിക്കൂറിനകം ഫലമറിയാനാകും. കോവിഡ് സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് വ്യാപകമായി ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, സാമൂഹികസമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങിയവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മുന്ഗണനവിഭാഗങ്ങളില്നിന്ന് സാമ്പിള്‍ ശേഖരിച്ച് നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഫാള്‍സ് പോസിറ്റിവ് കണ്ടെത്തിയത്.
കൂടുതല്‍ പോസിറ്റിവ് ഫലങ്ങള്‍ വന്നതോടെ, തുടര്‍ചികിത്സക്കുവേണ്ടി നടത്തിയ ആര്.ടി പി.സി.ആര് പരിശോധനയിലാണ് നേരത്തേ ലഭിച്ചത് തെറ്റായ പരിശോധനഫലമെന്ന് ബോധ്യമായത്. നിരവധിപേരുടെ പരിശോധനഫലങ്ങള്‍ ഇനിയും വരാനുമുണ്ട്.
Content Highlight: Kerala to move on with Antigen test instead of Anti-body tests