ദക്ഷിണ ചൈന കടലിലേക്ക് കൂടുതൽ യുദ്ധകപ്പലുകൾ അയച്ച് അമേരിക്ക

U.S. Sends Two Aircraft Carriers to South China Sea for Exercises as China Holds Drills Nearby

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നി വിമാനവാഹിനി കപ്പലുകളാണ് ദക്ഷിണ ചൈനാ കടലിൽ അഭ്യാസം നടത്തുന്നത്. ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്താണ് യുഎസ് സൈനിക സേനയും ദക്ഷിണ ചൈന കടലിൽ പരിശീലനം നടത്താൻ ഒരുങ്ങുന്നത്.

വിമാന വാഹിനി കപ്പലുകൾക്കൊപ്പം നാല് പടക്കപ്പൽ കൂടി ദക്ഷിണ ചൈനയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറും യുദ്ധവിമാനങ്ങളെ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങൾ ഉള്ള വിമാന വാഹിനികളാണ് യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നിവ. എന്നാൽ പ്രദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്താനുള്ള യുഎസ് നാവിക സേനയുടെ പ്രവർത്തനങ്ങളുടെ ഭാഗം മാത്രമാണിതെന്നും നിലവിലുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്നും യുഎസ് റിയർ അഡ്മിറൽ ജോർജ് എം വികോഫ് വ്യക്തമാക്കി.

Content Highlights; U.S. Sends Two Aircraft Carriers to South China Sea for Exercises as China Holds Drills Nearby