രാജ്യത്ത് 24 മണിക്കൂറിനിടെ 24850 പേര്‍ക്ക് കൊവിഡ്; പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന

covid cases and death increase in india

രാജ്യത്ത് 24 മണിക്കൂറിനിടെ 24850 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടിയിൽ കാൽ ലക്ഷത്തിലധികം ആളുകൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കുന്നത്. പ്രതിദിന മരണ നിരക്കിലും വൻ വർധനവാണുള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് 613 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. ആകെ 673165 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മൂന്നാമത് റഷ്യയും. രാജ്യത്ത് ആകെ കോവിഡ് മരണം 19268 ആയി. 4,09,083 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗികളുടെ എണ്ണം തുടര്‍ച്ചയായി 9ആം ദിവസവും 18000 കടക്കുകയാണ്.

Content Highlights; covid cases and death increase in india